ടൊറന്റോ: സുഹൃത്തിനൊപ്പം ഷോപ്പിംഗിന് പോയതിനിടയില്‍ ഒരു മിഠായി കഴിച്ച 19കാരിയുടെ താടിയെല്ലുകള്‍ തകർന്നു. കാനഡയിലെ ടൊറന്റോയിലാണ് സംഭവം.
മൂന്ന് ഇഞ്ച് വലുപ്പമുള്ള മിഠായി കഴിക്കാൻ തോന്നിയ സമയത്തെ പഴിക്കുകയാണ് ജവേരിയ വസീം എന്ന 19കാരി. കാനഡയില്‍ എംബിഎ വിദ്യാർത്ഥിയായ 19കാരി ഏതാനും ആഴ്ചകളായി ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിയ്ക്കേണ്ട അവസ്ഥയിലാണ് ഉള്ളത്.താടിയെല്ലിന് മിഠായി കഴിച്ചത് മൂലമുള്ള തകരാറ് പരിഹരിക്കുന്നതിനാണ് 19കാരിയുടെ പല്ലുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഇരുമ്പ് കമ്പികള്‍ കൊണ്ട് കെട്ടിവച്ചിരിക്കുകയാണ് നിലവില്‍.
കഴിഞ്ഞ മാസമാണ് 19കാരിയും സുഹൃത്തും ടൊറന്റോയില്‍ ഷോപ്പിംഗിന് ഇറങ്ങിയത്. വൃത്തത്തിലുള്ള മിഠായുടെ മധ്യഭാഗത്ത് എന്താണെന്ന് അറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 19കാരി ഇത് കടിച്ച് പൊട്ടിക്കാൻ ശ്രമിച്ചത്. എന്നാല്‍ മിഠായിക്ക് പകരം പൊട്ടിയത് യുവതിയുടെ താടിയെല്ലുകളായിരുന്നു.
കവിളുകളില്‍ വലിയ രീതിയില്‍ വേദന അനുഭവപ്പെട്ടതിന് പിന്നാലെ 19കാരി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എക്സ് റേ , സിടി സ്കാനിലാണ് താടിയെല്ലിലെ പൊട്ടല്‍ കണ്ടെത്തിയത്. രണ്ട് ഭാഗത്തും താടിയെല്ലില്‍ പൊട്ടലുണ്ട്.
19കാരിയുടെ പല്ലുകളും ഉളകിയ നിലയിലാണ് ഉള്ളത്. ആറ് ആഴ്ചയില്‍ അധികം വാ അനക്കാതെ ഇരുന്നാല്‍ മാത്രമാണ് താടിയെല്ലുകള്‍ പൂർവ്വ സ്ഥിതിയിലെത്തുകയുള്ളൂവെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്.
കടിച്ച് പൊട്ടിക്കാൻ സാധിക്കാത്ത രീതിയിലുള്ള നിർമ്മാണത്തിന് കുപ്രസിദ്ധമായ മിഠായിയാണ് 19കാരി കടിച്ച് പൊട്ടിക്കാൻ ശ്രമിച്ചത്. സാധാരണ നിലയില്‍ ഈ മിഠായി മാസങ്ങളോളം എടുത്താണ് ആളുകള്‍ തിന്നുതീർക്കാറുള്ളത്.
മിഠായിക്ക് മധ്യ ഭാഗത്തുള്ള സർപ്രൈസ് എന്താണെന്ന് അറിയാനുള്ള വെഗ്രതയാണ് 19കാരിയെ ആശുപത്രി കിടക്കയിലെത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.