ബാങ്കോക്ക്: യാത്രക്കാരുമായി വിമാനം ടേക്ക് ഓഫിന് ശ്രമിച്ചത് രണ്ട് തവണ. രണ്ട് തവണ ശ്രമിച്ച ശേഷവും എൻജിൻ പ്രവർത്തിക്കാതെ വന്നതോടെ ടേക്ക് ഓഫ് ശ്രമം പൈലറ്റ് ഉപേക്ഷിക്കുകയായിരുന്നു.
ദക്ഷിണ കൊറിയയില്‍ ജെജു വിമാനം തകർന്ന് 179 പേർ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ട് മുൻപാണ് ബാങ്കോക്ക് വിമാനത്താവളത്തിലാണ് സംഭവം. നോക് എയർലൈനിന്റെ ഡിഡി 176 എന്ന വിമാനമാണ് ഡോണ്‍ മുവാങ് വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്യാനാവാതെ തിരിച്ച് ടെർമിനലിലേക്ക് എത്തിയത്. ഡിസംബർ 30നായിരുന്നു സംഭവം.വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാർ എടുത്ത വീഡിയോ പുറത്ത് വന്നതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. രണ്ട് തവണ ടേക്ക് ഓഫ് ശ്രമം നടത്തിയ ശേഷം പൈലറ്റ് എൻജിൻ തകരാറ് സ്ഥിരീകരിക്കുന്നതും ടെർമിനലിലേക്ക് മടങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.
സംഭവത്തെ യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും പരിശോധനയ്ക്ക് ശേഷം പകരം വിമാനം എത്തിച്ചതായും യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തുന്നതായും നോക് എയർ പ്രസ്താവനയില്‍ വിശദമാക്കി.
ഈ സംഭവത്തിന് തൊട്ട് അടുത്ത ദിവസമാണ് ദക്ഷിണ കൊറിയയിലെ വിമാന അപകടം. വിധിയുമായി നേരിട്ട് കണ്ട നിമിഷങ്ങളെന്നാണ് സംഭവത്തെ യാത്രക്കാർ സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത്
ബാങ്കോക്കില്‍ നിന്ന് തായ്ലാൻഡിലെ തന്നെ നാനിലേക്കുള്ളതായിരുന്നു ഈ വിമാനം. ബോയിംഗ് 737-800 ഇരട്ട എൻജിൻ വിമാനമായിരുന്നു ടേക്ക് ഓഫിനിടെ എൻജിൻ തകരാർ അനുഭവപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.