സുര്യനില് അതിഭയാനക പൊട്ടിത്തെറി ഉണ്ടായെന്നും സൗരജ്വാല ഭൂമിയെ ബാധിച്ചേക്കാമെന്നുമുള്ള മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍.
ഏറ്റവും കഠിനമായ എക്സ് വിഭാഗത്തില്‍പ്പെടുന്ന എക്സ്1.2 സൗരജ്വാലയാണ് ഇന്നലെ ഉണ്ടായത്.അമേരിക്കയുടെ നാഷണല്‍ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജര്‍ ഈ സൗരജ്വാലയുടെ ചിത്രം പകര്‍ത്തി.
അന്താരാഷ്ട്ര സമയം ഇന്നലെ രാവിലെ 6.40ന് എആര്‍ 3947 എന്ന സണ്‍സ്പോട്ട് റീജണിലായിരുന്നു സൗര പൊട്ടിത്തെറി. ഇതിന്റെ ആഘാതത്തില്‍ ദക്ഷിണ അറ്റ്ലാന്റിക്കിലും ആഫ്രിക്കയുടെയും ലാറ്റിനമേരിക്കയുടെയും ഭാഗങ്ങളില്‍ റേഡിയോ സിഗ്നലുകള്‍ ബ്ലാക്ക്ഔട്ട് ആയേക്കാമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഹൈ-ഫ്രീക്വന്‍സി റേഡിയോ സിഗ്നലുകളിലാണ് പ്രശ്നം നേരിടുക.
ചിലയിടങ്ങളില്‍ ഭാഗികമായി റേഡിയോ സംപ്രേഷണം മുടങ്ങുമ്പോള്‍ ചില പ്രദേശങ്ങളില്‍ പൂര്‍ണമായും സിഗ്നല്‍ ലഭ്യമല്ലാതായേക്കും. കരുത്തുറ്റ ആര് 3 വിഭാഗത്തില്‍പ്പെടുന്ന റേഡിയോ ബ്ലാക്ക്ഔട്ടാകുമിത്. ഏറ്റവും പുതിയ സൗരജ്വാല ധ്രുവദീപ്തിക്കും ചിലപ്പോള്‍ വഴിവച്ചേക്കാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.