ബുല്‍ദാന: യുവതിയുടെ ഗര്‍ഭവസ്ഥ ശിശുവിന്‍റെ വയറ്റില്‍ ഭ്രൂണം കണ്ടെത്തി. മഹാരാഷ്‌ട്രയിലെ ബുൽദാനയിലെ ഗര്‍ഭസ്ഥ ശിശുവിലാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മെഡിക്കല്‍ പ്രതിഭാസം ഉണ്ടായത്. രണ്ട് ദിവസം മുമ്പ് ഒരു സർക്കാർ ആശുപത്രിയിൽ 35 വയസുള്ള ഒരു സ്‌ത്രീക്ക് സോണോഗ്രാഫി നടത്തിയപ്പോഴാണ് ഈ അത്ഭുത സംഭവം കണ്ടെത്തിയത്.
ആഗോളതലത്തില്‍ തന്നെ അപൂര്‍വ്വമായാണ് ഇത്തരം ജന്മനാ ഉണ്ടാകുന്ന അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്ത് തന്നെ ആകെ 200 കേസുകളിലും ഇന്ത്യയില്‍ 15-20 പേരിലുമാണ് ഗര്‍ഭസ്ഥ ശിശുവിന്‍റെ വയറ്റില്‍ ഭ്രൂണം കണ്ടെത്തിയിട്ടുള്ളത്. യുവതിയെ പരിശോധിച്ചപ്പോള്‍ താൻ അത്ഭുതപ്പെട്ടെന്ന് ബുല്‍ദാന ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗർവാൾ പറഞ്ഞു.
"യുവതി 9 മാസം ഗര്‍ഭിണിയായിരുന്നു. മുമ്പ് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലൊന്നും കണ്ടെത്താനായില്ല. സോണോഗ്രാഫി നടത്തിയപ്പോഴാണ് ഗര്‍ഭസ്ഥ ശിശുവിന്‍റെ വയറ്റില്‍ മറ്റൊരു കുഞ്ഞ് ഉണ്ടാകുന്നതായി (ഭ്രൂണം) കണ്ടെത്തിയത്. തുടക്കത്തിൽ ഞാൻ അത്ഭുതപ്പെട്ടു, പിന്നീട് ഗര്‍ഭസ്ഥ ശിശുവിന്‍റെ ചിത്രങ്ങൾ ശ്രദ്ധാപൂർവ്വം വീണ്ടും പരിശോധിച്ചു," എന്ന് ഡോ. പ്രസാദ് അഗർവാൾ വ്യക്തമാക്കി.
മുൻ സോണോഗ്രാഫിയിൽ ഇതുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല, കാരണം ഇതുവളരെ അപൂർവമായ ഒരു മെഡിക്കല്‍ പ്രതിഭാസമാണ്, ഇത്തരമൊരു അവസ്ഥ ഉണ്ടാകുമെന്ന് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അതിനാൽ, താൻ രണ്ട് ഡോക്‌ടർമാരിൽ നിന്ന് വിശദമായ പഠനം നടത്തുകയും, പിന്നീട് ഇക്കാര്യം സ്ഥിരീക്കുകയും ചെയ്‌തുവെന്ന് ഡോ. അഗർവാൾ പറഞ്ഞു.
ഗര്‍ഭസ്ഥ ശിശുവിന്‍റെ വയറ്റിനുള്ളില്‍ ഭ്രൂണം കണ്ടെത്താനുള്ള യഥാര്‍ഥ കാരണം ഡോക്‌ടര്‍ വിശദീകരിക്കാൻ തയ്യാറായില്ല. ഇരട്ട ഗര്‍ഭ ധാരണം ഉണ്ടാകുമ്പോള്‍ ഇരട്ടക്കുട്ടികള്‍ക്ക് സ്വതന്ത്ര്യമായി വികസിക്കാൻ കഴിയാത്ത അവസ്ഥ മൂലമാണ് ഇങ്ങനെ സംഭവിക്കാറുള്ളത്.
അതേസമയം, 35 കാരിയായ യുവതിക്ക് സുഖ പ്രസവം ആയിരിക്കാൻ സാധ്യതയുണ്ടെന്നും പ്രസവശേഷം കുഞ്ഞിന് ഉടനടി വൈദ്യസഹായം ആവശ്യമായി വന്നേക്കാമെന്നും ഡോ. ഭഗവത് ഭൂസാരി വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.