ചൈന;നിര്‍മിത ബുദ്ധി രംഗത്ത് പോരാട്ടംമുറുകുന്നതിനിടെ വന്‍ അവകാശവാദങ്ങളോടെ ചൈനീസ് ടെക് കമ്പനിയായ ആലിബാബ തങ്ങളുടെ പുതിയ എഐ മോഡല്‍ അവതരിപ്പിച്ചു.
Qwen 2.5 ന്റെ പുതിയപതിപ്പാണ് ബുധനാഴ്ച അവര്‍ പുറത്തിറക്കിയത്. അമേരിക്കയുടെ ചാറ്റ് ജിപിടിയെ മറികടന്ന് ഇതിനോടകം ലോക ശ്രദ്ധപിടിച്ചുപറ്റിയ ചൈനയുടെ തന്നെ ഡീപ്സീകിനെയും ഇത് കടത്തിവെട്ടുമെന്നാണ് ആലിബാബയുടെ അവകാശവാദം.വി ചാറ്റ് അക്കൗണ്ടിലൂടെയുള്ള വാര്‍ത്താക്കുറിപ്പിലാണ് മറ്റു എഐ പതിപ്പുകളെ Qwen 2.5 മാക്സ് മറികടക്കുമെന്ന് അവകാശവാദമുന്നയിച്ചിരിക്കുന്നത്.
ലിയാങ് വെന്‍ഫെങ് എന്ന ചൈനീസ് ഗവേഷകന്റെ സ്റ്റാര്‍ട്ടപ്പ് പുറത്തിറക്കിയ ഡീപ്സീകിന്റെ പുതിയ പതിപ്പായ ആര് 1 അമേരിക്കന്‍ ടെക് കമ്പനികളെ ഒന്നാകെ ഉലച്ചിരുന്നു.പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് ഡീപ്സീകിന്റെ പുതിയ പതിപ്പ് അമേരിക്കയിലും യൂറോപ്പിലും മറ്റും ആപ്പിള്‍ സ്റ്റോറില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയെ മറികടന്ന് ഡൗണ്‍ലോഡിങില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു. കുറഞ്ഞ ചെലവില്‍ പുറത്തിറക്കിയ ഡീപ്സീക് കുറഞ്ഞചെലവില്‍ തന്നെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാനാകുമെന്നും അവകാശപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.