ന്യൂഡല്‍ഹി: കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ പുതിയ SARS-Cov-2 കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഏഷ്യയിലെ ആദ്യ മൂന്ന് രാജ്യങ്ങൾ ഇന്ത്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവയാണെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട് അധികൃതര്‍ സമാഹരിച്ച ഏറ്റവും പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 2,659 പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു, ഇത് മുൻ കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം വർധിച്ചെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. 11 രാജ്യങ്ങളിൽ രണ്ടെണ്ണത്തിൽ പുതിയ കേസുകളിൽ 20 ശതമാനമോ അതിൽ കൂടുതലോ വർധനവ് റിപ്പോർട്ട് ചെയ്‌തു.
ഏറ്റവും ഉയർന്ന ആനുപാതിക വർധനവ് ഇന്തോനേഷ്യയിലും തായ്‌ലൻഡിലുമാണ്. ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത് തായ്‌ലൻഡിൽ നിന്നാണ്, 2,014 പുതിയ കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്‌തതെന്നും, ഇന്ത്യയിൽ നിന്ന് 398 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതെന്നും WHO പറഞ്ഞു. ഒക്‌ടോബർ 14 മുതൽ നവംബർ 10 വരെയുള്ള കാലയളവിലെ കൊവിഡ് കേസുകളിലെ വര്‍ധനവ് പ്രകാരമാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.മുമ്പത്തെ 28 ദിവസത്തെ കാലയളവിനെ അപേക്ഷിച്ച് നിലവിലെ കാലയളവില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ 67 ശതമാനം കുറവുണ്ടായി. ഏഴ് പുതിയ മരണങ്ങളാണ് ഈ കാലയളവില്‍ റിപ്പോർട്ട് ചെയ്‌തത്.
ഏറ്റവും കൂടുതൽ പുതിയ കൊവിഡ് മരണങ്ങൾ (4) റിപ്പോര്‍ട്ട് ചെയ്‌തത് ഇന്ത്യയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എങ്കിലും, ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രശസ്‌ത ആരോഗ്യ വിദഗ്‌ധയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിന്റെ ചെയർ പ്രോഗ്രാം അഡ്വൈസർ കമ്മിറ്റി ചെയർയുമായ പ്രൊഫസർ സുനീല ഗാർഗ് പറഞ്ഞു.
'ശൈത്യകാലത്ത്, കടുത്ത പനിയും കൊവിഡ് പോലുള്ള പനി അണുബാധയും ഉണ്ടാകാം. എന്നിരുന്നാലും, ഇന്ത്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും ഇതിനകം വാക്‌സിനേഷൻ എടുത്തിട്ടുണ്ട്. അതിനാൽ, വിഷമിക്കേണ്ട കാര്യമില്ല,' എന്നും പ്രൊഫസർ ഗാർഗ് പറഞ്ഞു. അതേസമയം, ഇന്ത്യയിൽ 220 കോടിയിലധികം പേർക്ക് വാക്‌സിൻ നൽകി.
കോവിൻ ഡാറ്റ പ്രകാരം, ഇന്ത്യയില്‍ ഇതിനകം 220 കോടി 68 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്, 100 കോടിയിലധികം പേര്‍ക്ക് ഒന്നാം ഡോസും, 95 കോടിയിലധികം പേര്‍ക്ക് രണ്ടാം ഡോസും, 22 കോടിയിലധികം പേര്‍ക്ക് മുൻകരുതല്‍ ഡോസും നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.