മലപ്പുറം: ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ പണം തട്ടിയ അസം സ്വദേശികൾ കുറ്റിപ്പുറം പൊലീസിന്‍റെ പിടിയിൽ. 19 കാരനായ യാസ്‌മിന്‍ അസ്‌ലം, ഖദീജ കാത്തൂന്‍ (21) എന്നിവരാണ് കുറ്റിപ്പുറം പൊലീസിന്‍റെ പിടിയിലായത്.
എടപ്പാള്‍ സ്വദേശിയായ യുവാവിന്‍റെ 10 ലക്ഷത്തോളം രൂപയാണ് ഇവര്‍ കവർന്നത്. കുറ്റിപ്പുറം തങ്ങൾപടിയിലുള്ള ലോഡ്‌ജിൽ യുവാവിനെ എത്തിച്ച ശേഷം വീഡിയോ എടുക്കുകയായിരുന്നു.വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പല തവണകളായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
ദമ്പതികളില്‍ നിന്നും മൊബൈൽ ഫോൺ, ബ്ലാക്ക് മെയിലിങ്ങിന് വേണ്ടി ചിത്രീകരിച്ച അശ്ലീല വീഡിയോകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കുറ്റിപ്പുറം പൊലീസ് കണ്ടെടുത്തു.എസ്എച്ചഒ നൗഫൽ കെ യുടെ നിർദേശ പ്രകാരം പ്രിസിപ്പൽ എസ്‌ഐ യാസിർ എഎമ്മിന്‍റെ നേതൃത്വത്തില്‍ എസ്ഐ ശിവകുമാർ,
എഎസ്ഐമാരായ സുധാകരൻ, സഹദേവൻ എസ്‌സിപിഒമാരായ ആന്‍റണി, വിപിൻ, സേതു, അജി, ക്രൈസ്റ്റ്, സിപിഒമാരായ സരിത അനിൽ കുമാർ, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.