കോട്ടയം: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുത്തു.
ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു നടപടി. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ജനുവരി ആറിന് 'ജനം ടിവി'യിൽ നടന്ന ചർച്ചയിലായിരുന്നു പിസി ജോർജിൻ്റെ വിദ്വേഷ പരാമർശം. ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ മതവർഗീയവാദികളാണെന്നും അതിനുള്ള തെളിവ് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നുവെന്നുമാണ് വിവാദ പരാമർശം.
പാകിസ്ഥാനിലെ മുസ്ലീങ്ങൾ പോകണമെന്നും പിസി ജോർജ് ചർച്ചയിൽ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്‌ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും ജോർജ് ചർച്ചയിൽ ആരോപിച്ചു. ഇക്കാര്യങ്ങൾ ചുണ്ടിക്കാട്ടി വിഡിയോ സഹിതമാണ് ഈരാറ്റുപേട്ട മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി, വെൽഫെയർ പാർട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങിയ സംഘടനകൾ പരാതി നൽകിയത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത് ഏഴോളം പരാതികളാണ്. ഇവയിൽ ഒന്നിൽ പോലും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാൽ, ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് യഹിയ സലീമിൻ്റെ മൊഴിയാണ് രേഖപ്പെടുത്തിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.