തിരുവനന്തപുരം: മെട്രോ ഫ്ലൈ ഓവർ പദ്ധതിയുടെ ശിലാസ്ഥാപനം ശ്രീകാര്യം ജംഗ്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
സർവതലസ്പർശിയായ, നീതിയുക്തമായ വികസനം ഇതാണ് എൽഡിഎഫ് സർക്കാരിൻ്റെ ലക്ഷ്യം. വികസനത്തിൻ്റെ രുചി എല്ലാവരും അറിയണമെന്നും ശിലാസ്ഥാപനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് ആകെ സന്തോഷമുണ്ട്. നാടിൻ്റെ വികസനം ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ പ്രധാന ഉത്തരവാദിത്തം. ജനങ്ങൾക്ക് കാലാനുസൃതമായ വികസനവും പുരോഗതിയും അനുഭവവേദ്യമാക്കണം. ഏത് നല്ല കാര്യത്തെയും എതിർക്കാൻ ചിലർ ഉണ്ടാകും. അത്തരം ചെറിയ വിഭാഗം ആൾക്കാർ നാടിൻ്റെ നന്മയ്ക്കെതിരെ രംഗത്തുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016-ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വൈദ്യശാസ്ത്ര അതോറിറ്റി പദ്ധതി തന്നെ ഉപേക്ഷിച്ചിരുന്നു. പക്ഷേ ഇടതുസർക്കാർ ഇച്ഛാശക്തിയോടുകൂടി മുന്നോട്ടുപോയി. ഹൈവേ വികസനം നടപ്പിലാക്കണമെന്ന് ഉറച്ച നിലപാടെടുത്തു. ഭൂമി ഏറ്റെടുക്കലിൻ്റെ 25 ശതമാനം ചെലവ് വഹിച്ചു. നാടിനോട് പ്രതിബദ്ധത ഉള്ളവർ ഭരിച്ചാലേ ജനതാത്പര്യം സംരക്ഷിക്കപ്പെടൂ. പദ്ധതികളിലൂടെയാണ് നാട് കാലത്തിന് യോജിച്ച രീതിയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.