നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ ജാമ്യം ലഭിച്ച പി.വി.അൻവർ ജയിലിൽ നിന്ന് പുറത്തിറങ്ങി.
ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഏഴരയോടെ തവനൂർ സബ് ജയിലില് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിൽമോചനം സാധ്യമായത്. അൻവറിനെ സ്വീകരിക്കാൻ ഡിഎംകെ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ജയിലിന് പുറത്ത് കാത്തുനിന്നത്. ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ ഇന്ന് വൈകിട്ടോടെയാണ് പി വി അൻവർ നിലമ്പൂർ ഫസ്റ്റ് ക്ലാസ് കോടതിയിൽ ജാമ്യം അനുവദിച്ചത്.
അൻപതിനായിരം രൂപ വീതം രണ്ട് ആൾജാമ്യം, ഒന്നിടവിട്ട ബുധനാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുന്നിൽ ഹാജരാകണം, പൊതുമുതല് നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണം, ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യാൻ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാനമായ കുറ്റത്തിൽ പങ്കാളിയാകരുത്, അന്വേഷണവുമായി സഹകരിക്കണം. അൻവറിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസിൻ്റെ അപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ കൂടെ നിന്നവർക്ക് ഫേസ്ബുക്കിലൂടെ അൻവർ നന്ദി അറിയിച്ചു.
ഇന്നലെ രാത്രി ഒൻപത് മണിക്കൂറാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അൻവർ എം എൽ എയെ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.പി.യുടെ നേതൃത്വത്തിൽ ഉള്ള പോലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് പിന്നിലെ ഭരണകൂട ഭീകരതയെന്നായിരുന്നു അൻവറിൻ്റെ പ്രതികരണം. അൻവറിൻ്റെ അറസ്റ്റിനെതിരെ നേതാക്കൾ അടക്കം പുറത്ത് വന്നിരുന്നു
നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ഇതുമായി ബന്ധപ്പെട്ട് പി വി അൻവറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 121 (ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിക്കുക-ജാമ്യമില്ലാക്കൂട്ടം), 132 (ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക- ജാമ്യമില്ലാക്കുറ്റം), 189 (2) (അതായത് സംഘം ചേരൽ-ജാമ്യം ലഭിക്കാവുന്നത്), 190 (പൊതു സംഘം - 1901) ), 329(3) (അതിക്രമിച്ച് കടക്കുക- ജാമ്യം ലഭിക്കാവുന്ന കുറ്റം), 332 (സി) (കുറ്റകൃത്യത്തിനായി അതിക്രമിച്ച് കടക്കുക-ജാമ്യം ലഭിക്കാവുന്ന കുറ്റം) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുമുതല് നശിപ്പിച്ചതിന് പിഡിപിപി നിയമത്തിൻ്റെ 3 (1) വകുപ്പ് പ്രകാരം ജാമ്യമില്ലാക്കുറ്റവും. അൻവറിന് എതിരെ ചുമത്തിയിട്ടുണ്ട്. അൻവറിന് പുറമേ പത്ത് പ്രവർത്തകർക്കെതിരെയും കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.