ന്യൂഡല്‍ഹി ;കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് സമരത്തിലുള്ള കര്‍ഷക സംഘടനകള്‍. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമരത്തിലുള്ള കര്‍ഷകരുമായി ചര്‍ച്ച നടത്തി അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും 41 ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ജീവന് രക്ഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
മൂന്നാം മോദി സര്‍ക്കാരിന്റെ കാര്‍ഷിക വിപണനത്തിനുള്ള ദേശീയ നയ ചട്ടക്കൂട് കര്‍ഷക താത്പര്യങ്ങളെ ഹനിക്കുന്നതാണ്. ഇത് പിന്‍വലിക്കണം. ഇക്കാര്യമുന്നയിച്ച് ഹരിയാനയിലെ ഗ്രാമങ്ങളില്‍ നിന്നും കേന്ദ്ര കൃഷിമന്ത്രിക്ക് ജനുവരി 10 ന് മുമ്പായി കത്തയക്കാന്‍ കര്‍ഷക മഹാപഞ്ചായത്തില്‍ തീരുമാനമായി.അതിനിടെ, കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയൊക്കെ ശ്രമിച്ചാലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകരുടെ ശക്തി തെളിയിക്കുമെന്നും നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.