തിരുവനന്തപുരം ;ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രെഷറര്‍ എന്‍ എം വിജയന് എഴുതിയ കത്ത് ലഭിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കത്ത് വായിച്ചിട്ടില്ല.
പുറത്ത് വന്ന കാര്യങ്ങള്‍ ഗൗരവതരമാണ്.സംഭവത്തില്‍ പരിശോധന നടത്തി തെറ്റുകാരെ കണ്ടെത്തിയാല്‍ ഏത് കൊമ്പനാണെങ്കിലും നടപടി ഉണ്ടാകുമെന്നും കെ സുധാകരന് പറഞ്ഞു. നേരത്തെ ഇതില്‍ പരിശോധന നടത്തിയ കെപിസിസി സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
സഹകരണ സംഘങ്ങളിലെ ക്രമക്കേടുകള്‍ ഏത് പാര്ട്ടിക്കാര് നടത്തിയാലും തെറ്റാണെന്നും സുധാകരന് പറഞ്ഞു. അതേസമയം നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പി വി അന്‍വറിനെ അറസ്റ്റ് ചെയ്തതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും കെ സുധാകരന് വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.