രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ പവൻ ടി സുനു മെമ്മോറിയൽ അനുവൽ സ്‌പോർട്‌സ് ഡെ നടത്തി.
റിട്ട. പോലീസ് സൂപ്രണ്ട് എൻ. രാജേന്ദ്രൻ ഐ പി എസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ മാർച്ച് പാസ്‌റ്റേറ്റ് സ്‌പോർട്‌സ് ഡേ ആകർഷണീയമാക്കി. അധ്യാപകരും അനധ്യാപകരും മാർച്ച് പാസ്റ്റിൽ വിദ്യാർത്ഥികളോടൊപ്പം അണിചേർന്നത് ശ്രദ്ധേയമായി. ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ യെല്ലോ ഹൗസ് പവൻ ടി സുനു മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി.
സ്‌പോർട്‌സ് ഡെ യോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. കോളേജ്, സ്പോർട്സ് വിഭാഗം മേധാവി മനോജ് സി. ജോർജ്ജ്, കോളേജ് സ്റ്റുഡൻ്റ് കൗൺസിൽ അവതാരക ഡോയൽ അഗസ്റ്റിൻ, വൈസ് ചെയർപേഴ്സൺ ജൂണ മരിയ ഷാജി, സ്പോർട്സ് ക്ലബ് സെക്രട്ടറി എബിൻ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.