കുമളി: ചക്കുപള്ളം സ്വദേശിയിൽ നിന്ന് രണ്ടേകാൽ കോടി രൂപ ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം, ആലുവ സ്വദേശി ആയില്ലംവീട്ടിൽ ടി. എം ബിനോയി(44)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മികച്ച ലാഭമുണ്ടാക്കാമെന്ന വാഗ്ദാനം നൽകി വിവിധ അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിൻ്റെ നിർദ്ദേശത്തെ ഇടുക്കി ഡി.സി.ആർ.ബി, ഡി.വൈ.എസ്.പി, കെ.ആർ. ബിജുവിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്. സൈബർ ക്രൈം പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ സുരേഷ് വി.എ, എസ്.ഐമാരായ ടൈറ്റസ് മാത്യു, അനിൽകുമാർ, ഐ.എസ്.ഐ സന്തോഷ് വർഗീസ്, പോലീസ് ഓഫീസർമാരായ സന്ദീപ്, പ്രത്യുക്ഷ് എം, ശിവപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.