വീടിന് അകത്തും പുറത്തും ചെടികൾ നട്ടു വളർത്താൻ ഇഷ്‌ടപ്പെടുന്നവർ നിരവധിയാണ്. പോസിറ്റീവ് എനർജി നൽകുമെന്ന് മാത്രമല്ല വീട് സുന്ദരവും ആകർഷണീയവുമാക്കാൻ ഇവ സഹായിക്കും.
എന്നാൽ നല്ലതാണെന്ന് കരുതി നട്ടു പിടിപ്പിക്കുന്ന പല ചെടികളും പിന്നീട് ദോഷം ചെയ്തേക്കാം. ചില ചെടികൾ വീട്ടിലും പരിസരത്തും വളരുന്നത് നെഗറ്റീവ് എനർജി ഉണ്ടാക്കുകയും സാമ്പത്തിക ബുദ്ധിമുട്ട്, ശാരീരിക പ്രശ്‌നങ്ങൾ തുടങ്ങീ വിവിധ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് വാസ്‌തു ശാസ്ത്രം പറയുന്നു. അത്തരത്തിൽ വീട്ടിലോ പരിസരത്തോ നടാൻ പാടില്ലാത്ത ചെടികൾ ഏതൊക്കെയെന്ന് നോക്കാം.മൈലാഞ്ചി
നിരവധി ഗുണങ്ങളുള്ള ഒരു ചെടിയാണ് മൈലാഞ്ചി. മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിൽ മൈലാഞ്ചി വഹിക്കുന്ന പങ്ക് വലുതാണ്. വിവാഹം, പെരുന്നാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ കൈകളും നഖങ്ങളും മനോഹരമാക്കാൻ സ്ത്രീകൾ മൈലാഞ്ചി ഉപയോഗിക്കുന്നത് പതിവാണ്. എന്നാൽ ചുറ്റുമുള്ള ഊർജത്തെ ആകർഷിക്കാൻ മൈലാഞ്ചിയ്ക്ക് സാധിക്കുമെന്ന് പറയപ്പെടുന്നു. ഇത് നെഗറ്റീവ് എനർജി പടർത്താൻ ഇടയാക്കും. അതിനാൽ മൈലാഞ്ചി വീടിനോട് ചേർന്നോ പരിസരത്തോ നടുന്നത് നല്ലതല്ലെന്നാണ് വാസ്‌തു ശാസ്ത്രത്തിൽ പറയുന്നത്.
ബോൺസായ്
കാണാൻ നല്ല ഭംഗിയുള്ള ഒരു ചെടിയാണ് ബോൺസായ്. എന്നാൽ ഇത് വളർച്ച മുരടിച്ചതിന്‍റെ പ്രതീകമായി കാണപ്പെടുന്നു. ഇത് കുടുംബത്തിന്‍റെ ഉയർച്ചയെ പരിമിതപ്പെടുത്തുമെന്നാണ് വിശ്വാസം.
ഈന്തപ്പന
ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്ന ഒരു പഴമാണ് ഈന്തപ്പഴം. എന്നാൽ ഈന്തപ്പഴത്തിന്‍റെ മരം വീടിനോട് ചേർന്ന് വളർത്തുന്നത് അത്ര നല്ലതല്ല. ഈന്തപ്പനയുള്ള വീടുകളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ, സന്തോഷമില്ലായ്‌മ എന്നീ അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് വിശ്വസിച്ച് വരുന്നത്.
കള്ളിച്ചെടി
നെഗറ്റീവ് എനർജി സ്‌പ്രെഡ് ചെയ്യുന്ന ഒരു ചെടിയാണ് കള്ളിച്ചെടി. വെറുപ്പ്, വേദന, നിഷേധാത്മകത എന്നിവയുടെ പ്രതീകമായാണ് കള്ളിച്ചെടിയെ കാണുന്നത്. അതിനാൽ വാസ്‌തു ശാസ്ത്ര പ്രകാരം വീട്ടിൽ വളർത്താൻ പാടില്ലാത്ത മറ്റൊരു ചെടിയാണിത്.
പുളി
വാസ്‌തു ശാസ്ത്ര പ്രകാരം പുളി വീട്ടിൽ നാടൻ പാടില്ല. പുളിമരം നെഗറ്റിവ് എനർജി ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു. വീട്ടിൽ രോഗത്തെ ക്ഷണിച്ചു വരുത്താനും ഇത് ഇടയാക്കുമെന്നാണ് ചിലരുടെ വിശ്വാസം.
പരുത്തി
വീടിനോട് ചേർന്ന് പരുത്തി ചെടി വളരുന്നത് സാമ്പത്തിക ബുദ്ധിമുട്ടകൾ ഉണ്ടാക്കുമെന്നാണ് വിശ്വാസം. സെൻസിറ്റീവായ ആളുകളിൽ ആസ്‌തമ ഉൾപ്പെടെയുള്ള ശ്വസന പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ പരുത്തി വിത്തുകൾ കാരണമാകുമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.