മറക്കാൻ പറ്റാത്ത ഓർമകളും ബന്ധവും,അവസാനമായി എംടിയെ കാണാൻ സാധിക്കാത്തതിലുള്ള വിഷമവും-മമ്മുട്ടി എംടിയുടെ വീട്ടിൽ

കോഴിക്കോട്; എംടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശം നടത്തി  നടൻ മമ്മൂട്ടി. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി എന്നിവരുമായി മമ്മൂട്ടി സംസാരിച്ചു.  മറക്കാൻ പറ്റാത്തതുകൊണ്ടാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു.

പത്തു മിനിറ്റോളം എംടിയുടെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചശേഷമാണ് മമ്മൂട്ടി മടങ്ങിയത്.എംടിയുടെ മരണസമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അസർബൈജാനിൽ വിമാന അപകടം ഉണ്ടായതോടെ വിചാരിച്ച സമയത്ത് തിരിച്ചെത്താനും സാധിച്ചില്ല.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മമ്മൂട്ടി എംടിയുടെ കൊട്ടാരം റോഡിലെ വീട്ടിലെത്തിയത്. എംടിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ കൂടെ നടൻ രമേഷ് പിഷാരടിയും ഉണ്ടായിരുന്നു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !