ദേശീയപാതയിലെ അപകടത്തിൽ പരിക്കേറ്റ കോട്ടയം സ്വദേശിനിയും യുവാവിന് പിന്നാലെ മരണപെട്ടു

വടക്കഞ്ചേരി; ദേശീയപാതയില്‍ ചുവട്ട് പാടത്തിനു സമീപം ലോറിക്കു പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു.

കോട്ടയം ചങ്ങനാശേരി പെരുമ്പനച്ചി വെള്ളിപറമ്പിൽ വീട്ടിൽ ഇവിയോൺ (25) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്.അപകടത്തിൽ കോട്ടയം പാമ്പാടി പൂരപ്ര പുളിയുറുമ്പിൽ വീട്ടിൽ സനൽ (25) നേരത്തെ മരിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടുകൂടി വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ ചുവട്ട് പാടത്തിന് സമീപമാണ് അപകടം നടന്നത്. 

ബെംഗളൂരുവിൽ വിഡിയോ എഡിറ്ററായ സനൽ സുഹൃത്ത് ഇവിയോണുമൊത്ത് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ബൈക്ക് ലോറിക്കു പുറകിൽ ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനൽ മരിച്ചിരുന്നു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു. സനലിന്റെ പിതാവ്: സജി, അമ്മ: ഷൈല, സഹോദരങ്ങൾ: സംഗീത, സനു. ഇവിയോണിന്റെ പിതാവ്: ഫ്രാൻസിസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !