മലപ്പുറം: കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പഞ്ചവാദ്യത്തിൽ എ ഗ്രേഡ് നേടിയ എടപ്പാൾ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന സോപാനത്തിലെ വിദ്യാർത്ഥികളെയും അവരുടെ ഗുരുനാഥന്മാരെയും അനുമോദിക്കുന്ന ചടങ്ങ് സോപാനം സ്‌കൂളിൻ്റെ കണ്ടനകം ഓഫീസിൽ സമുചിതമായി നടന്നു.
സ്വാഗതം സോപാനം ഡയറക്ടർ ചടങ്ങ് സന്തോഷ് ആലങ്കോട് പറഞ്ഞു. അധ്യക്ഷൻ കുറങ്ങാട്ട് വാസുദേവൻ നമ്പൂതിരി,ഉദ്ഘാടന കർമ്മം കാലടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. ബാബു നിർവഹിച്ചു.
മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പഞ്ചവാദ്യത്തിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയ നവനീത്, പവൻ, ശ്രീഹരി, ആദിത്യൻ, അഭിരാം, സിദ്ധാർത്ഥ്, മനോഭി എന്നിവരും, ഗുരുനാഥന്മാരായ സുധീഷ് ആലങ്കോട്, സുരേഷ് ആലങ്കോട്, സന്തോഷ് ആലങ്കോട്, ഭാസ്കരൻ കണ്ടനകം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ആശംസകൾ അറിയിക്കാൻ കാലടി വാർഡ് മെമ്പർ ബഷീർ, പ്രകാശ് മഞ്ഞപ്ര, സോപാനം അഡ്മിനിസ്ട്രേറ്റർ, സിന്ധു ദിവാകരൻ, പരിയപ്പുറം ക്ഷേത്ര കമ്മറ്റി സെക്രട്ടറി വിജയൻ പി പി, മണികണ്ഠൻ ആനക്കര, വിജയകൃഷ്ണൻ തുടങ്ങിയവരുടെയും ചടങ്ങിൽ രേഖപ്പെടുത്തി. സമാപന പ്രസംഗവും നന്ദിപ്രസ്താവനയും ടിപി മോഹനൻ നിർവഹിച്ചു.
വിദ്യാർത്ഥികളുടെ കഴിവുകളെയും ഗുരുനാഥന്മാരുടെ സമർപ്പണ ബോധത്തെയും അംഗീകരിച്ചുകൊണ്ടുള്ള ഈ അനുമോദനചടങ്ങ് കലാ-സാംസ്കാരിക മേഖലയ്ക്ക് പ്രചോദനമായി മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.