കൽപ്പറ്റ: ജീവനൊടുക്കിയ ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ വീട്ടിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിങ്കളാഴ്ച സന്ദർശിക്കും.
മരണശേഷം മുതിർന്ന നേതാക്കളും വിജയൻ്റെ വീട് സന്ദർശിച്ചില്ല എന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് വി ഡി സതീശൻ്റെ സന്ദർശനം. വിജയൻ എഴുതിയ കത്ത് കുടുംബം വായിച്ചു കേട്ടപ്പോൾ കത്തിൽ വ്യക്തതയില്ലെന്ന് വി ഡി സതീശൻ പറഞ്ഞതും ചർച്ചയായിരുന്നു.
സിപിഐഐം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തിങ്കളാഴ്ച വിജയൻ്റെ വീട്ടിലെത്തും. രാവിലെ 11 മണിക്ക് ആണ് വീട്ടിലെത്തുക.
എൻ എം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഐ എസ് ഐ ബാലകൃഷ്ണൻഎയെ പ്രതി ചേർത്തു. കേസിൽ ഒന്നാം പ്രതിയാണ്. ഐസി ബാലകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും പൊലീസ് ചുമത്തിയിരുന്നു. ഐ എസ് ബാലകൃഷ്ണൻ പുറമേ എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.
സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചതാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ ഐസി ബാലകൃഷ്ണൻ പുറത്തുള്ളവരുടെ അറസ്റ്റ് ഈ മാസം പതിനഞ്ച് വരെ വയനാട് ജില്ലാ കോടതി തടഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.