ഇടുക്കി: ഇടുക്കി രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ എക്സൈസ് പിടികൂടി.
ഒഡീഷ സ്വദേശികളായ നിർമൽ ബിഷോയ് (33), നാരായൺ ബിഷോയ് (27) പിടിയിലായത്. രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ഇവർ സ്വദേശമായ ഒഡീഷയിൽ നിന്നും മടങ്ങിയെത്തിയത്. രാജാക്കാട് മേഖലയിൽ ചില്ലറ വിൽപന നടത്താനാണ് ഇരുവരും കഞ്ചാവുമായി എത്തിയത്. ആറ് പൊതികളിലായാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാജാക്കാട് കെഎസ്ഇബി ഓഫീസിന് സമീപം അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് കഞ്ചാവും പ്രതികളും പിടികൂടിയത്.
ഇവയും ഇവർ ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ചിരുന്നതായി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരുന്നു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.