കൊല്ലം ചിതറയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റ നിലയിൽ

കൊല്ലം: കൊല്ലം ചിതറയിൽ സംഘർഷത്തിനിടെ മൂന്നുപേർക്ക് വെട്ടേറ്റു.

ചിതറ മാങ്കോട് ഇന്ന് രാത്രിയാണ് സംഭവം. മാങ്കോട് സ്വദേശി ദീപു, കിഴക്കുംഭാഗം സ്വദേശി ഷെഫീക്ക്, ബിജു എന്നിവർക്കാണ് വെട്ടേറ്റത്.മൂന്ന് പേരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തടി കയറ്റുന്ന ജോലിക്കിടെ കേബിൾ പൊട്ടിയതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കമുണ്ടായിരുന്നു.

വെട്ടേറ്റ മൂന്ന് പേരും തടി കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടവരും തമ്മിലായിരുന്നു തർക്കം. ഇതിൻ്റെ തുടർച്ചയായി രാത്രി സംഘർഷമുണ്ടായെന്നാണ് വിവരം.രാത്രി മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയിൽ നാട്ടുകാർ കാണുകയായിരുന്നു.

ഇവരെ ആരാണ് വെട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരും പൊലീസും ചേർന്ന് ആംബുലൻസ് എത്തിച്ച് വെട്ടേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !