ന്യൂഡൽഹി: ചരക്ക് സേവന നികുതി റിട്ടേൺ 9 സി പ്രകാരമുള്ള 201718 മുതൽ 2022-23 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ വാർഷിക റിട്ടേണുകൾ വൈകി ഫയൽ ചെയ്യുന്നതിനുള്ള ഫീസ് ഒഴിവാക്കിയതായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് സസ്‌ടാക്‌സ് ആൻ്റ് കസ്റ്റംസ് അറിയിച്ചു.
വാർഷിക റിട്ടേൺ സമർപ്പിക്കേണ്ടതും എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ അത് പാലിക്കാത്തതുമായ രജിസ്റ്റർ ചെയ്ത വ്യക്തികൾക്കും ഇതേ ഇളവ് ബാധകമാണ്.
ആർക്കൊക്കെ ബാധകമാണ്: 2017-18, 2018-19, 2019-20, 2020-21, 2021-22, 2022-23 എന്നീ വർഷങ്ങളിൽ ഇത് ബാധകമാണ്.
റീഫണ്ട് ഇല്ല: നേരത്തെ ഫീസ് അടച്ച ഫയൽ ചെയ്ത നികുതിദായകർക്ക് ഒരു റീഫണ്ടിനും അർഹതയുണ്ടായിരിക്കില്ല.
വൈകിയ ഫീസ് ഇളവ്: 2025 മാർച്ച് 31-നകം ഫോം ജിഎസ്ടിആർ 9 സി ഫയൽ ചെയ്യുന്ന നികുതിദായകർക്ക് സിജിഎസ്ടി നിയമത്തിലെ സെക്ഷൻ 47 പ്രകാരം വൈകിയ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
ഈ ഇളവിൻ്റെ പ്രയോജനം ലഭിക്കുന്നതിന്, 2025 മാർച്ച് 31-നോ അതിനുമുമ്പോ അവരുടെ കുടിശ്ശിക ഫോം ജിഎസ്ടിആർ 9 സിറിറ്റൺ സമർപ്പിക്കാൻ നികുതി ദായകർ ബാധ്യസ്ഥരാണ്.
സിജിഎസ്ടി നിയമങ്ങളിലെ ചട്ടം 80(3) പ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ 2 കോടി രൂപയിൽ കൂടുതൽ മൊത്തം വിറ്റുവരവ് ഉള്ള ഓരോ രജിസ്റ്റർ ചെയ്ത വ്യക്തിയും തൻ്റെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്ത് വാർഷിക രേഖകളുടെ ഒരു പകരും ജിഎസ്ടിആർ 9 സി ഫോമിൽ ഒരു റീക്കൺസിലിയേഷൻ സമർപ്പിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.