76-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം:, ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി, കനത്തസുരക്ഷ,

ദില്ലി: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. റിപ്പബ്ലിദ് ദിന പരേഡില്‍ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി ആകും.

കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങള്‍ പരേഡിനൊപ്പം അണിനിരക്കും. പരേഡിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കർത്തവ്യപഥില്‍ സൈനികശക്തിയുടെ കരുത്തറിയിക്കാൻ സജ്ജമായി കഴിഞ്ഞു. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയം. 

റിപ്പബ്ലിക്ക് ദിനപരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും ദില്ലിയില്‍ പൂർത്തിയായി. ചടങ്ങിലെ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ദില്ലിയില്‍ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം ആർപ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. രാവിലെ 10.30 ന് രാഷ്ട്രപതി കർത്തവ്യപഥില്‍ എത്തുന്നതോടെ പരേഡിന് തുടക്കമാകും.

പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ 21 ഗണ്‍ സല്യൂട്ട് ചടങ്ങും നടക്കും. ഇക്കുറി 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡില്‍ പങ്കെടുക്കും. ബൂട്ടണിഞ്ഞു ചിട്ടയോടെ ചുവട് വെച്ച്‌ രാജ്യത്തെ ആഭിവാദ്യം ചെയ്യാൻ ഇന്ത്യൻ കരസേനയുടെ പരേഡ് സംഘം കർത്തവ്യപഥില്‍ എത്താൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി കഴിഞ്ഞു. ഒപ്പം കരസേനയുടെ സംഗീത വിസ്മയമൊരുക്കി ബാൻഡ് സംഘംവും കുതിരപ്പട്ടാളവുമെല്ലാം റെഡിയാണ്. 

ഇന്ത്യൻ കരസേന തദ്ദേശീമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി സജ്ജമാണ്. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങള്‍ ആകാശത്ത് ഇന്ന് വർണ്ണകാഴ്ച്ച ഒരുക്കും. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെ പരേഡ് സംഘവും 31 നിശ്ചലദൃശ്യങ്ങള്‍ പരേഡിനൊപ്പം അണിനിരക്കും.


ഒപ്പം 5000 കലാകാരന്മാരും കർത്തവ്യപഥില്‍ കലാവിരുന്നിന്റെ ഭാഗമാകും. റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !