കൊച്ചി: മലയാള സിനിമയില്‍ ചിരിയുടെ പുതുവസന്തം വിരിയിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി എന്ന എം.എച്ച്. റഷീദ് അന്തരിച്ചു.
57 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി 16 മുതല്‍ എറണാകുളം ആസ്റ്റർ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം.വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ 10 മുതല്‍ കലൂരില്‍ പൊതുദർശനം. സംസ്കാരം ഇന്ന് വെെകീട്ട് നാല് മണിക്ക് നടക്കും. ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ.
രാജസേനന്റെയും റാഫി മെക്കാർട്ടിന്റെയും ചിത്രങ്ങളില്‍ സഹസംവിധായകനായി 1990ലാണ് ഷാഫി സിനിമാരംഗത്തെത്തിയത്. 2001ല്‍ വണ്‍മാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. 2022ല്‍ അവസാനം പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ഉള്‍പ്പടെ 18 സിനിമകള്‍ സംവിധാനം ചെയ്തു. കല്യാണരാമനായിരുന്നു സൂപ്പർഹിറ്റുകളില്‍ മുന്നില്‍.
തൊമ്മനും മക്കളും, പുലിവാല്‍ കല്യാണം, മായാവി തുടങ്ങിയവയും ജനങ്ങള്‍ ഏറ്റെടുത്തു. മജാ എന്ന തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. നർമ്മം രക്തത്തിലൂടെ പകർന്ന് കിട്ടിയ കലാകാരനാണ് ഷാഫി. മലയാളത്തിലെ എണ്ണംപറഞ്ഞ ഹാസ്യസിനിമകളിലൂടെ ജനമനസുകള്‍ കവർന്ന റാഫി - മെക്കാർട്ടിൻ സംവിധായക ജോഡിയിലെ റാഫി മൂത്ത സഹോദരനാണ്. സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ടിലെ സിദ്ദിഖ് അടുത്തബന്ധുവും.1968ല്‍ എറണാകുളം പുല്ലേപ്പടിയിലാണ് ഷാഫിയുടെ ജനനം. സിദ്ദിഖും ഷാഫി, റാഫി സഹോദരങ്ങളും ഒരു വീട്ടിലാണ് കഴിഞ്ഞത്. മിമിക്രിയും അഭിനയവും ചെറുപ്പത്തിലേ തുടങ്ങി. അമേരിക്കയിലുള്‍പ്പെടെ സ്റ്റേജ് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.