വയനാട്: പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിൻ്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകയുമായ മേനക ഗാന്ധി.
കടുവയെ വെടിവച്ച് കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവിലുണ്ട്. കേരളത്തിൻ്റെ നടപടി നിയമലംഘനമാണെന്നും മേനക ഗാന്ധി പറഞ്ഞു. ഒരു കടുവയേയും വെടിവെച്ചു കൊല്ലാനുള്ള ഉത്തവിടാനാകില്ലെന്നും കേരളം പതിവ് പോലെ നിയമം ലംഘിക്കുകയാണെന്നും മേനക ഗാന്ധി പറഞ്ഞു.
കടുവയെ പിടികൂടാം എന്നാൽ കൊല്ലാനാകില്ല എന്നതാണ് കേന്ദ്രസർക്കാരിൻ്റെ ഉത്തരവ്. ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയർക്ക് ഇഷ്ടം. ഇത് അവസാനിപ്പിക്കാൻ നിയമങ്ങളുണ്ട്. കടുവ ദേശീയ സമ്പത്താണ് – അവർ വ്യക്തമാക്കി.
വയനാട്ടിലെ കടുവ പ്രായമായത കടുവയാണെന്നും വളരെഎളുപ്പം പിടികൂടാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. കാരണം കടുവയെ പിടികൂടാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും പറഞ്ഞു. മനുഷ്യ – വന്യമൃഗ സംഘർഷം ഉണ്ടാകുന്നതിന് കാരണം, വന്യമൃഗങ്ങളുടെ പ്രദേശങ്ങൾ നിങ്ങൾ കൈയടക്കുന്നത് കൊണ്ടാണെന്നും അവർ വ്യക്തമാക്കി.
നിരവധി പേർ ചേർന്ന് കടുവയെ വളഞ്ഞാൽ ആക്രമിക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു സംഘടനയുടെ കടുവ ആക്രമിച്ചതിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ മേനക ഗാന്ധിയുടെ മറുപടി. കേരളത്തിലെ ജനങ്ങൾക്ക് എല്ലാത്തിനെയും കൊല്ലാനാണ് ഇഷ്ടം. ആന കിണറ്റിൽ വീണപ്പോഴും അതിനെ കൊല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു. വന്യജീവി മനുഷ്യ സംഘർഷത്തിന് കാരണം കേരളത്തിലെ വനം കയ്യേറ്റം.
ജനങ്ങൾ കടുവയുടെ ആഹാരമായ കാട്ടുപന്നിയെ ഇല്ലാതാക്കുകയാണ്. ജനങ്ങൾൻറെയും അധികമായ വനം വെട്ടി നശിപ്പിച്ചു.കേരളത്തിൽ എല്ലായ്‌പ്പോഴും ആൾക്കൂട്ട നിയമം.ഭാവിയെ കുറിച്ച് ആലോചിക്കാതെ മാത്രം ആലോചിക്കുന്നത് കൊണ്ടാണ് കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത് -അവർ വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.