കായംകുളത്ത് ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ച നിലയിൽ

കായംകുളം: ആലപ്പുഴയിലെ കായംകുളത്ത് ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ച നിലയിൽ.

കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. ഭർത്താവായ സുധാനെ(52) പുലർച്ചെ വീട്ടുപരിസരത്തെ പുളിമരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ വൈകിട്ട് ഭാര്യ സുഷമയുടെ(48) മൃതദേഹം പരിസരത്തെ കുളത്തിൽ കണ്ടെത്തുകയായിരുന്നു.

പുതുപ്പള്ളിയിലെ വാലയ്യത്തെ വീട്ടിൽ സുധനും സുഷമയും മാത്രമായിരുന്നു താമസം. ഇന്ന് പുലർച്ചെ സമീപവാസികളാണ് സുധാനെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം രാവിലെ തന്നെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.ഉച്ചയോടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. ഇതിനിടെ വൈകിട്ടോടെ സുഷമയുടെ മൃതദേഹം സമീപത്തെ കുളത്തിൽ പൊങ്ങി. 

സുഷമയെ കൊലപ്പെടുത്തിയ ശേഷം സുധൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്. സുഷമയുടെ മുഖത്ത് പാടുകൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !