നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വഴിമുക്കിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.
പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെ ഒരു സംഘം എസ്ഡിപിഐ പ്രവർത്തകർ എത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചു. കഴിഞ്ഞ 19 ന് ആർ.സി സ്‌ട്രീറ്റ് സ്വദേശിയായ ജയേഷ് എന്ന യുവാവിനെ മർദ്ദിച്ച കേസിൽ പ്രതി ബാലരാമപുരം സ്വദേശി റാഷിദിനെയാണ് ഇന്ന് പുലർച്ചെ നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്.
റാഷിദിനെ കസ്റ്റഡിയിലെടുത്ത ഉടൻ സംഘടിച്ചെത്തിയ എസ്ഡിപി പ്രവർത്തകർ പോലീസിന് നേരെ തിരിഞ്ഞത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. റാഷിദിനെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവർത്തകർ സംഘടിച്ചത്. എന്നാൽ കൂടുതൽ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
പോലീസിൻ്റെ കൃത്യനിർമ്മാണങ്ങളും തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനും കണ്ടാലറിയാവുന്നവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജയേഷിനെ ആക്രമിച്ച കേസിലും ഇനി നാലു പേരെ പിടികൂടാൻ ഉണ്ടെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു. ഇവർക്ക് വേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.