ദില്ലി: ദില്ലി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്. മാതൃകാ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കേസ്.
ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 223 എപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ വാഹനം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചുവെന്ന ആരോപണത്തിലാണ് മുഖ്യമന്ത്രി അതിഷിക്കെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൽക്കാജി മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയ അതേ ദിവസം തന്നെയാണ് അതിഷിക്കെതിരെ പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാണിച്ച് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ ഉപയോഗിച്ച് എക്സിൽ പോസ്റ്റുകൾ പങ്കുവെച്ചതിന് ആം ആദ്മി പാർട്ടിക്കെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ആദ്മി പാർട്ടിയുടെ ദൃശ്യങ്ങൾ അക്കൌണ്ടിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതാ ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങൾ ഉപയോഗിച്ചുള്ള വിവിധ ട്വീറ്റുകൾ പരാമർശിച്ച് ബിജെപി ഡൽഹി ഓഫീസ് സെക്രട്ടറി ബ്രിജേഷ് റായ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, ബിജെപി നേതാക്കൾ പരസ്യമായി പണം വിതരണം ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പക്ഷപാതപരമായി നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അതിഷിയും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.