കണ്ണൂരിൽ മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

കണ്ണൂര് : കണ്ണൂരില് മദ്യലഹരിയില് ബസ് ഓടിച്ച കെഎസ്ആര് ടിസി ഡ്രൈവര് അറസ്റ്റില് .

തലശ്ശേരി ഡിപ്പോയിലെ ഡ്രൈവർ കാസർകോട് സ്വദേശി ബലരാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുളള ഡീലക്സ് ബസിലെ ഡ്രൈവറാണ് ബലരാജ്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തലശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് സർവീസ് ആരംഭിക്കുന്നതിനായി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുകയായിരുന്നു. ബസ് സ്റ്റാൻഡിലെത്തിച്ചപ്പോഴാണ് പൊലീസ് പിടികൂടിയത്.

ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടെ ഒരു ബസ് കാറിൽ ഇടിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. പരിശോധനയിൽ ഡ്രൈവർ ബലരാജ് മദ്യപിച്ചെന്ന് വ്യക്തമായി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ബലരാജിനെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ കേസെടുത്ത പൊലീസ് തുടർ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !