തൃശൂർ: പീച്ചി ഡാം റിസർവോയറിലെ കയത്തിൽ നാല് വിദ്യാർത്ഥികൾ വീണുണ്ടായ അപകടത്തിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു.
പട്ടിക്കാട് സ്വദേശിനി പതിനാറ് വയസ്സുള്ള എറിനാണ് മരിച്ചത്. ഇതോടെ മരണം മൂന്നായി. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് എറിൻ. അപകടത്തിൽ പെട്ട അലീന,ആൻ ഗ്രേയ്സ് എന്നിവർ നേരത്തെ മരിച്ചിരുന്നു. ചികിത്സയിലിരിക്കുന്ന നാലാമത്തെ പഠന നിമ ഇന്നലെ തന്നെ അപകടനില തരണം ചെയ്തു.
സുഹൃത്തിൻ്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു ഇവർ. ജനുവരി 12-ാം തീയതി വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. നാല് പേരും റിസർവോയറിൽ വീഴുകയായിരുന്നു. ഇവർ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു.
ആൻ ഗ്രേസ്, എറിൻ, അലീന, നിമ എന്നിവർ റിസർവോയർ ഭാഗത്തേക്ക് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഇവരെ രക്ഷപ്പെടുത്തി. തൃശ്ശൂരിലെ ജൂബിലി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ടരയ്ക്ക് അലീനയുടെയും ഉച്ചക്ക് ഒന്നരയോട് കൂടി ആൻ ഗ്രേസിൻ്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.