വീട്ടിൽ അതിക്രമിച്ചു കയറി മോഷണം; യുവതിയുടെയും മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ: പുന്നപ്ര തൂക്കുകുളം ഭാഗത്ത് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ.

ഉത്തർപ്രദേശിലെ ജാൻപൂർ സ്വദേശികളായ ആശിഷ് കുമാർ (47), ഇയാളുടെ പിതാവ് ശോഭനാഥ് ഗുപ്ത (72) എന്നിവരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബർ 14-നാണ് മോഷണം നടന്നത്. തൂക്കുകുളത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അവിടുത്തെ യുവതിയുടെയും യുവതിയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻ്റെയും ആഭരണങ്ങൾ മോഷ്ടിച്ചു. 

കുറുവാ സംഘം മോഷണം നടത്തി എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. എറണാകുളത്തെ വൈറ്റില മെട്രോ റെയിലിന് താഴെയുള്ള പുറമ്പോക്ക് സ്ഥലത്താണ് പ്രതികൾ താമസിച്ചിരുന്നത്. 

പ്രത്യേകിച്ച് തൊഴിൽ ഒന്നുമില്ലാത്ത പ്രതികൾ വേറെയും മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. കേസിലെ പ്രതിയായ ആശിഷ് കുമാറിനെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലും മോഷണ കേസ് നിലവിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !