മലപ്പുറത്ത് നവവധുവിന്റെ ആത്മഹത്യാ; സംഭവത്തിൽ സ്വമേധയ കേസെടുത്ത് വനിതാ കമ്മീഷൻ

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ഏഴ് മാസം മുമ്പ് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയ  കേസെടുത്തു.

19 കാരി നിറത്തിൻ്റെ പേരിൽ തുടർച്ചയായി അവഹേളനം നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്ന് വാർത്ത രാവിലെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സ്വമേധയാ കേസ് എടുക്കാൻ വനിതാ കമ്മീഷൻ അഡ്വ. പി. സതീദേവി നിർദേശിക്കുകയായിരുന്നു.ഇത് സംബന്ധിച്ച പോലീസ് റിപ്പോർട്ടും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഷഹാനയെ കണ്ടെത്തിയത്. ഭർത്താവിൻ്റെയും വീട്ടുകാരുടെയും മാനസിക പീഡനം തുടർന്നാണ് ഷഹാന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ്, ഷഹാനയെ നിരന്തരം അവഹേളിക്കുമായിരുന്നുവെന്നും കുടുംബം ആരോപിച്ചു. വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിതമായാണ് ഷഹാന മാനസികമായി തളർന്നത്.

ഷഹാനയുടെ കുടുംബത്തിൻ്റെ മൊഴി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തി. 2024 മെയ് 27 ന് ആയിരുന്നു വിവാഹം. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഷഹാനയുടെ മൃതദേഹം പഴയങ്ങാടി വലിയ ജുമാഅത്ത് പള്ളിയിൽ  കബറടക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !