ന്യൂഡൽഹി: കേന്ദ്ര ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 40,000 രൂപ കടന്നേക്കും.
എട്ടാം ശമ്പള കമ്മിഷൻ റിപ്പോർട്ട് പ്രാബല്യത്തിൽ വരുമ്പോൾ കേന്ദ്ര ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപ അതായത് 40,000 രൂപ. അത് 50,000 രൂപ വരെയാകാനും കഴിയും. . ശമ്പളവും പെൻഷനും നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഗുണിതമായ ഫിറ്റ്‌മെൻറ് ഫാക്ടറി 2.57 ആയിരുന്നത് ഏറിയാൽ 2.86 വരെ ആകാം. ഇത് 2.86 ആക്കി നിശ്ചയിച്ചാൽ ഇപ്പോഴത്തെ 18000 രൂപ, കുറഞ്ഞ അടിസ്ഥാന ശമ്പളം 51,480 രൂപയായി ഉയരും.
എട്ടാം ശമ്പള കമ്മിഷൻ പ്രകാരം ശമ്പള പരിഷ്കരണത്തിനുള്ള ഫിറ്റ്മെൻറ് ഫാക്ടറി 2.57 മുതൽ 2.86 വരെ മധ്യേയാകാനാണ് സാധ്യത. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകമാണ് ഫിറ്റ്മെൻ്റ് ഫാക്ടറി. ഏഴാം ശമ്പള കമ്മിഷനിൽ ഫിറ്റ്മെൻ്റ് ഫാക്ടറി 2.57 ആയിരുന്നു. ആറാം ശമ്പള കമ്മിഷനിൽ 7000 രൂപയായിരുന്നു കുറഞ്ഞ അടിസ്ഥാന ശമ്പളം ഏഴാം കമ്മീഷനിലെ 2.57 ഫിറ്റ്‌മെൻ്റ് ഫാക്ടറിൽ 18000 ആയി ഉയർന്നിരുന്നു. അലവൻസുകളും ഡിഎയും ഒന്നും ഉൾപ്പെടാത്തതാണ് അടിസ്ഥാന ശമ്പളം.
ഡിഎ, എച്ച്ആർഎ, ടിഎ, മറ്റ് അലവൻസുകൾ അടക്കം ഏഴാം ശമ്പള കമ്മിഷനിൽ ഏറ്റവും കുറഞ്ഞ ശമ്പളം 36,020 രൂപയായിരുന്നു. എട്ടാം ശമ്പള കമ്മിഷൻ പ്രാബല്യത്തിൽ അലവൻസുകളടക്കം പരിഷ്കരിക്കുന്നതിനാണ് കമ്മിഷനെ നിയോഗിക്കുന്നത്. ഈ പരിഷ്കരണം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി ഒന്നുമുതലാകും എട്ടാം ശമ്പള കമ്മിഷൻ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരിക.
ഡിഎ) അടിസ്ഥാന ശമ്പളത്തിൻ്റെ 50% മാസങ്ങൾക്ക് ശേഷം ശമ്പള പരിഷ്കരണത്തിനുള്ള പുതിയ കമ്മീഷൻ പ്രഖ്യാപനം. 2024 ജൂലായ് ഒന്നു മുതൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ 53% ഡിഎ ലഭിച്ചു. പത്തുവർഷത്തിലൊരിക്കലാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നത്.
2016 ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന ഏഴാം ശമ്പള കമ്മിഷൻ നിർദ്ദേശങ്ങൾ പാലിച്ചാണ് ഇപ്പോൾ നിലവിലുള്ള ശമ്പള ഘടന. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഏഴാം കമ്മീഷൻ കാലാവധി അവസാനിക്കുന്നത് കണക്കിലെടുത്താണ് എട്ടാം ശമ്പള കമ്മീഷൻ അനുമതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.