കോട്ടയം: പാലായിൽ ഒന്പതാം ക്ലാസ് വിദ്യാർത്ഥിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച സംഭവം റാഗിങ്ങിൻ്റെ പരിധിയിൽ വരുമെന്ന് പൊലീസ്.
പാലാ സിഐയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. റിപ്പോർട്ട് സിഐ ജുവനൈൽ ജസ്റ്റിസ് ബോർഡിനും സിഡബ്ല്യുസിക്കും റിപ്പോർട്ട് കൈമാറി. അതിനിടെ വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇടപെട്ടു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (അക്കാദമിക്) നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മകനെ സഹപാഠികൾ റാഗ് ചെയ്തുവെന്ന പരാതിയുമായി പിതാവാണ് രംഗത്തെത്തിയത്. കുട്ടിയെ ഉപദ്രവിക്കുകയും വീഡിയോ പകരുകയും ശാരീരിക സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതായി പിതാവ് ആരോപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.
സുഹൃത്തുക്കൾ ചേർന്ന് കുട്ടിയെ ബലമായി വിവസ്ത്രയാക്കി വീഡിയോ എടുക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞിരുന്നു. ഒന്നിലധികം തവണ ഇത് ആവർത്തിച്ചിരുന്നു. കുട്ടിയുടെ നഗ്നത കലർന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതായും പിതാവ് പറഞ്ഞിരുന്നു. സംഭവത്തിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.