കൊച്ചി: ആസിയാൻ കരാറാണ് കാർഷിക വിളകളുടെ വിലത്തകർച്ചയ്ക്ക് കാരണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി.
ഏഴര ലക്ഷം ടണ്ണോളം റബർ ഓരോ വർഷവും ഇറക്കുമതി ചെയ്യുന്നു. ഇതാണ് റബറിൻ്റെ വിലത്തകർച്ചയ്ക്ക് കാരണം. വന്യജീവി ശല്യം ജനത്തെ വലയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പന്നിയുൾപ്പടെയുള്ളവയെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്നും വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വയനാടിന് വേണ്ടി ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും പിസിസിഎഫിനെ ചുമതലപ്പെടുത്തിയ മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വയനാട്ടിൽ സ്ഥിരം 100 ക്യാമറകൾ സ്ഥാപിക്കും. ഏറ്റവും അത്യാവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. പെരുന്തട്ടയിലെ കടുവയുടെ കാര്യത്തിലും തീരുമാനമെടുത്തിട്ടുണ്ട്.
രാധയുടെ മരണം ദുഃഖകരമെന്നും മന്ത്രി പറഞ്ഞു. കടുവയെ പിടികൂടാൻ വനം വകുപ്പ് നന്നായി ശ്രമിക്കുന്നുണ്ട്. രാധയെ കൊന്ന കടുവ തന്നെയാണ് ആർആർടി ഉദ്യോഗസ്ഥനായ ജയസൂര്യയെ ആക്രമിച്ചതെന്നും മന്ത്രി സ്ഥിരീകരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.