ആര്യനാട്: ആര്യനാട് ഇരിഞ്ചൽ സമഭാവന ലൈബ്രറിയുടെ നേതൃത്വത്തിൽ 76-ാം വാർഷിക റിപ്പബ്ലിക് ദിനാഘോഷം അതിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മിനി ദേശീയ പതാക ഉയർത്തി.
കേരളോത്സവം ജില്ലാ വിജയികളായ ദേശഭക്തിഗാനം ടീമംഗങ്ങൾ ദേശഭക്തിഗാനം ആലപിച്ചു ശേഷം ഭരണഘടനാ ഹെഡ് ആമുഖം വാർഡ് മെമ്പർ ശ്രീമതി ആർ സനുജ ലൈബ്രറി അംഗങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു. "ഇന്ത്യൻ ഭരണഘടന" എന്ന വിഷയത്തിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾ ലത്തീഫ് സെമിനാറും നടത്തി.
സമഭാവനയുടെ പ്രസിഡൻറ് ശ്രീമതി നസീറ ബീവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ശ്രീജിലാൽ സ്വാഗതം പറഞ്ഞു. ബോർഡ് മെമ്പർമാരായ ശ്രീ മധു ശ്രീവിജയൻ ശ്രീ ഷിബു ശ്രീ അസീം ശ്രീമതി സനൂജ. എസ്. ശ്രീ. ശ്യാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
45 പേർ പങ്കെടുത്ത പരിപാടിക്ക് ലൈബ്രറിയൻ ശ്രീമതി ദീപ്തി നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.