ന്യൂഡല്‍ഹി: വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന 2026 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്. 2024 ല്‍ ഈ പദ്ധതിയിലൂടെ നാലു കോടിയിലധികം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു.
പിഎം ഫസല്‍ ബീമാ യോജന 2026 വരെ നീട്ടുന്നതിന് ഇന്നുചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരംനല്‍കി. വിത്ത് വിതയ്ക്കുന്നത് മുതല്‍ വിള സംഭരണം വരെയായിരിക്കും ഇന്‍ഷുറന്‍സ് കവറേജ്. കഴിഞ്ഞ വര്‍ഷം എട്ടു കോടിയിലധികം കര്‍ഷകരില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചു, 4 കോടിയിലധികം കര്‍ഷകര്‍ക്ക് 1,70,000 കോടി രൂപ ക്ലെയിമായി ലഭിച്ചു' ചൗഹാന് പറഞ്ഞു.
ഡി-അമോണിയം ഫോസ്ഫേറ്റ് മുന്‍കൂറായി സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും ഇതിനായി 3850 കോടി അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അരി കയറ്റുമതി ചെയ്യാനാണ് മറ്റൊരു തീരുമാനം. അരിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില എടുത്തുകളഞ്ഞു. ഇന്ത്യയും ഇന്‍ഡോനീഷ്യയും തമ്മില്‍ ബസ്മതി ഇതര വെള്ള അരിയുടെ വ്യാപാരം സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യ ഒരു ദശലക്ഷം മെട്രിക് ടണ്‍ ബസുമതി ഇതര വെള്ള അരി കയറ്റുമതി ചെയ്യും' മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.