കൂട്ടനിലവിളിയായിരുന്നു-കുഞ്ഞുങ്ങളുടെ മൂക്കില്‍ നിന്നെല്ലാം ചോര വരുന്നുണ്ടായിരുന്നു,ശ്രീകണ്ഠാപുരം അപകടത്തിൽ ഞെട്ടൽ മാറാതെ പ്രദേശ വാസികൾ

ശ്രീകണ്ഠാപുരം: വളകൈയിലുണ്ടായ ബസ് അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. വലിയ ശബ്ദവും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. മരണപ്പെട്ട നേദ്യയെ നാട്ടുകാര്‍ ബസ് ഉയര്‍ത്തിയ ശേഷമാണ് പുറത്തെടുത്തത്‌.

ശബ്ദം കേട്ടിട്ടാണ് ഓടി വന്നത്. ഇവിടെ കൂട്ടനിലവിളിയായിരുന്നു. കുട്ടികളെ എല്ലാം എടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച കുട്ടിയെ വണ്ടിയുടെ അടിയില്‍ നിന്ന് നാട്ടുകാര്‍ എടുക്കുകയായിരുന്നു. 

കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തന്നെ നേദ്യ മരണപ്പെട്ടിരുന്നു. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ തന്നെ രക്തം വാര്‍ന്ന് അവശതയിലായിരുന്നു. ഇവിടെയുള്ള അംഗന്‍വാടി മാറ്റി സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥനയുണ്ട്. നിരവധി അപകടം നടന്ന ഇടത്ത് അംഗന്‍വാടി വീണ്ടും തുടരുന്നത് അപകടമാണ്'- .രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നു. 'കുട്ടികളെല്ലാവരും നിലവിളിക്കുകയായിരുന്നു.

ചില കുട്ടികള്‍ക്ക് കടയില്‍ നിന്ന് വെള്ളം കൊണ്ടുപോയി മുഖം കഴുകി കൊടുത്തു. കുട്ടികളുടെ മൂക്കില്‍ നിന്നെല്ലാം ചോര വരുന്നുണ്ടായിരുന്നു. മുഖം കഴുകി കൊടുത്തിട്ടും ചോര നില്‍ക്കുന്നുണ്ടായിരുന്നില്ല. ഒരാണ്‍കുട്ടിക്കും മരണപ്പെട്ട കുട്ടിക്കും നല്ല പരിക്കുണ്ടായിരുന്നു'- സമീപത്തെ കടയിലെ സത്രീ പറയുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !