കണ്ണൂര് : കണ്ണൂരിലെ വളക്കൈയില് സ് കൂള് ബസ് ഇറക്കിയ നിയന്ത്രണം നഷ്ടപ്പെട്ട റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര് ത്ഥിനി മരിക്കുകയും 18 കുട്ടികള് ക്ക് പരിക്കേല് ക്കുകയും ചെയ്ത സംഭവത്തില് ബസ് ഓടിച്ച ഡ്രൈവറുടെ ഗുരുതര ആരോപണം.
സ്കൂൾ ബസിൻ ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെങ്കിൽ ഡിസംബറിൽ തീർന്നതാണെന്നും ഡ്രൈവർ നിസാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടത്തിൽ കാലിൻ ഉൾപ്പെട്ട ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടത്തിൻ്റെ കാരണം വെളിപ്പെടുത്തിയത്. പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്.
സെക്കൻറ് ഗിയറിൽ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. ഇറക്കത്തിലെ വളവിൽ വെച്ചാണ് പെട്ടെന്ന് ബ്രേക്ക് പോയത്. ഹായ് ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞത്. കുട്ടി ബസിൻ അടിയിൽ കുടുങ്ങി. അപകടത്തിൽ കാലിൻ ഉൾപ്പെട്ടിട്ടുണ്ട്. ബസിൻ്റെ ഫിറ്റ്നസ് ഡിസംബർ പുതുക്കാൻ പോയപ്പോൾ ആർടിഒ മടക്കി അയക്കുകയായിരുന്നു.
ബസിൻ്റെ ബ്രേക്കിന് ഉള്ളിൽ പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാര്യം സ്കൂൾ അധികൃതരോട് പറഞ്ഞു. പുതുക്കാൻ പോയപ്പോൾ തകരാറിലാകൽ ചൂണ്ടികാട്ടിയാണ് ആർടിഒ മടക്കി അയച്ചത്. അവധിക്കാലം കഴിഞ്ഞ് പുതിയ ബസ് ഇറക്കുംവരെ ഈ ബസ് ഓടിക്കാമെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നും നിസാം പറഞ്ഞു. അതേസമയം, അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം എന്നാണ് എഎംവിഐബിൻ രവീന്ദ്രൻ പറഞ്ഞത്.
ഫിറ്റ്നാസ് തീർന്ന സ്കൂൾ വാഹനങ്ങളുടെ കാലാവധി ഏപ്രിൽ വരെ നീട്ടി നൽകികൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ മാസം 18ന് സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ തുടർന്നാണ് ഫിറ്റ്നാസ് കഴിഞ്ഞിട്ടും അപകടത്തിൽപ്പെട്ട ബസ് ഓടിച്ചിരുന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് കണ്ണൂർ വളക്കയിൽ വെച്ച് ദാരുണമായ അപകടം ഉണ്ടായത്.
കണ്ണൂർ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂർ പഞ്ചായത്തിലെ ചിന്മയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും ചോറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികൾക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിൽ ബസിൽ നിന്ന് തെറിച്ചുപോവുകയായിരുന്നു. തുടർന്ന് ബസനടയിൽപ്പെട്ടു. ബസ് ഉയർന്ന ശേഷം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ 18 കുട്ടികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂര് വലക്കൈ പാലത്തിന് സമീപം വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂൾ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ ചേർന്നാണ് രക്ഷാപ്രവർത്തനം നാട്ടുകാർ നടത്തിയത്. അപകടത്തിൻ്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.