തിരുവനന്തപുരം; സനാതനധർമത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സനാതനധര്‍മം എന്നത് വര്‍ണാശ്രമമാണ്, അത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കുകയാണ്. അമ്പലത്തില്‍പോകുന്നവരും കാവിയുടുക്കുന്നവരും ചന്ദനം തൊടുന്നവരുമെല്ലാം ആര്.എസ്.എസ് ആണെന്ന് പറയുന്നതുപോലെയാണത്.
തെറ്റായ രീതിയിലാണ് മുഖ്യമന്ത്രി അത് അവതരിപ്പിച്ചതെന്ന് വി.ഡി സതീശൻ പറഞ്ഞു. സനാതനധർമത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.സനാതനധര്‍മം എന്നത് വര്‍ണാശ്രമമാണ്, അത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കുകയാണ്. സനാതനധര്‍മത്തെ സംഘപരിവാറിന് മാത്രം അവകാശപ്പെട്ടതാക്കി മാറ്റുകയാണ്.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണത്. അദ്വൈതവും വേദങ്ങളും ഉപനിഷത്തുമെല്ലാം ചേര്‍ന്നതാണത്. അതെല്ലാം സംഘപരിവാറിന്റേതാണെന്ന് പറയുന്നതുപോലെയാണത്. അമ്പലത്തില്‍പോകുന്നവരും കാവിയുടുക്കുന്നവരും ചന്ദനം തൊടുന്നവരുമെല്ലാം ആര്.എസ്.എസ് ആണെന്ന് പറയുന്നതുപോലെയാണത്. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
സനാതന ധര്‍മ്മത്തെയും ഹൈന്ദവ പാരമ്പര്യത്തെയും എല്ലാ മതങ്ങളിലും ഉണ്ടായതു പോലെ പൗരോഹിത്യവും രാജഭരണവും ഭരണകൂടവും ദുരുപയോഗം ചെയ്തിട്ടുണ്ട്. വര്‍ണാശ്രമത്തിനും ചാതുര്‍വര്‍ണ്യത്തിനും അനുകൂലമായ നിലപാടൊന്നുമല്ല നമ്മുടേത്. ഗുരുദേവനും സനാതന ധര്‍മ്മത്തിന്റെ സാംഗത്യത്തെ കുറിച്ച് വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. സനാതന ധര്‍മ്മത്തെ മുഴുവന്‍ തള്ളി, അതെല്ലാം സംഘ്പരിവാറിന്റേതാണെന്ന് പറയുന്നത് ശരിയല്ല. സനാതന ധര്‍മ്മത്തില്‍ ഒരു വര്‍ഗീയ കാഴ്ചപ്പാടുമില്ല. അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. തെറ്റായ രീതിയിലാണ് മുഖ്യമന്ത്രി അത് അവതരിപ്പിച്ചത്. - പ്രതിപക്ഷനേതാവ് പറഞ്ഞു.
കാവിവത്ക്കരണം എന്ന് പറയുമായിരുന്നു. അതും തെറ്റായ രീതിയിലാണ് ഉപയോഗിക്കപ്പെട്ടത്. ഹിന്ദുക്കളെ മുഴുവന്‍ ആട്ടിത്തെളിച്ച് ആര്.എസ്.എസിന് മുന്നിലേക്ക് എത്തിക്കുന്നത് ശരിയല്ല. അതല്ല ചെയ്യേണ്ടത്. കാവിയുടുത്തവരെല്ലാം ആര്.എസ്.എസ്സാണോ- സതീശന് ചോദിച്ചു.
സനാതനധർമത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ 92-ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനംചെയ്യവേ പറഞ്ഞത്.
സനാതനധർമം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വർണാശ്രമ ധർമമല്ലാതെ മറ്റൊന്നുമല്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളിൽ രൂപപ്പെട്ടുവന്ന സനാതനധർമത്തിന്റെ വക്താവാകും? -പിണറായി വിജയൻ ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.