നിലമ്പൂർ : മൂന്നു ദിവസമായി നിലമ്പൂർ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ നടന്നുവരുന്ന നിറപൊലി '25ന്റെ നിറവിലാണ് നിലമ്പൂർ . മൂന്നു ദിവസം മുമ്പ് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്ത മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്ത സംരംഭമായ കാർഷിക പ്രദർശന മേള വലിയ ജനാവലിയെ ആകർഷിച്ച് തുടരുകയാണ്.
മൂന്നാം ദിവസമായ ഇന്നലെ കാർഷികമേള യോടൊപ്പം കാർഷിക സെമിനാറുകൾ, സ്നേഹസംഗമം, മഡ് ഫുട്ബോൾ മത്സരം , കലാസന്ധ്യ തുടങ്ങിയ വേറിട്ട പരിപാടികൾ നടന്നു.മേളയും അനുബന്ധ പരിപാടികളും വീക്ഷിക്കുന്നതിന് ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
കാർഷിക മേഖലയിലെ തൊഴിൽ സാധ്യതകൾ എന്ന സെമിനാർ ടിവി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ:ഷറോണ സാറ റോയ് അധ്യക്ഷത വഹിച്ചു.കാർഷിക സർവ്വകലാശാല റിട്ട: പ്രൊഫസർ ഡോക്ടർ പി. അഹമ്മദ് വിഷയം അവതരിപ്പിച്ചു . ബിന്ദു സത്യൻ ,ഡോക്ടർ വിവൻസി എ.ജെ, എബി താ ജോസഫ് പ്രസംഗിച്ചു.
മൂല്യ വർദ്ധന മേഖലയിലെ നൂതന പ്രവണതകളും മിഷനറികളും എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ആലിപ്പറ്റ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പി.കെ. സി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സീനിയർ ഫുഡ് കൺസൾട്ടൻ്റ് റഫീഖ് കാവനൂർ വിഷയം അവതരിപ്പിച്ചു. കൃഷി എ. ഡി. എ മെഹറുന്നിസ , പി ജയപ്രകാശ് ,വി.എം സമീർ പ്രസംഗിച്ചു
പൂർവ്വകാല ജില്ലാ ഫാം ജീവനക്കാരുടെ സ്നേഹസംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.ഫാം സൂപ്രണ്ട് ബെന്നി സെബാസ്റ്റ്യൻ,എംസി മാത്തുക്കുട്ടി,പരപ്പൻ ഹംസ,ഉമാ മഹേശ്വരി,എം. ജി രാമചന്ദ്രൻ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന മഡ് ഫുട്ബോൾ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു . എം . ആർ ജയചന്ദ്രൻ, എം.വി വിനയൻ, ടി. ഉമ്മർകോയ ആശംസകൾ നേർന്നു.
മലപ്പുറം അഗ്രി സർഗ്ഗ വേദി ഒരുക്കിയ കലാസന്ധ്യ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. അഡ്വ. പി. വി. മനാഫ് അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ
സെറീന ഹസീബ് , എൻ. എ .കരീം , മെമ്പർമാരായ റൈഹാന കുറുമാടൻ, ടി.പി.ഹാരിസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു .എസ് , ഫാം സൂപ്രണ്ട് കെ.പി. സുരേഷ്,ജെസ്സി.ഇ ടി , കെ. അജി, അർച്ചന വർഗീസ് പ്രസംഗിച്ചു.
നാളെ : 10ന് സെമിനാർ -നവാഗത പഴവർഗ കൃഷി, രണ്ടിന് - ഉൾനാടൻ മത്സ്യ കൃഷി എന്നീ വിഷയങ്ങളിൽ നടക്കും. വൈകുന്നേരം 6 ന് ടീം സർഗധാര മലപ്പുറം അവതരിപ്പിക്കുന്ന മാപ്പിള ഗാനമേളയും കോൽക്കളിയും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.