തിരുവനന്തപുരം : ലഹരി മാഫിയയുടെ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു.
മംഗലപുരം കൊറടിയിലാണ് സംഭവം. യുവാവിനെ പിന്തുടര്ന്ന് ലഹരി മാഫിയ സംഘം വെട്ടുകയായിരുന്നു. ആക്രമിച്ചത് കാപ്പ കേസിലെ പ്രതികളെന്ന് പോലീസ്. ശനിയാഴ്ച മംഗലപുരം ജംഗ്ഷനിൽ വെച്ചായിരുന്നു ആക്രമണം. മംഗലപുരം സ്വദേശിയായ നൗഫൽ 27 നു ആണ് വെട്ടേറ്റത്. തന്നെ ആക്രമിക്കാൻ വരുന്നത് കണ്ട് നൗഫല് സമീപത്തുള്ള കടയിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികൾ പിന്തുടരുകയായിരുന്നു. സംഭവത്തിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
കാപ്പ കേസിൽ പ്രതികളായ ഷഹീർ കുട്ടൻ, അഷ്‌റഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിനുപിന്നിൽ ലഹരിസംഘമാണോ അതോ മറ്റേതെങ്കിലും കാരണങ്ങളുണ്ടോയെന്ന് മംഗലപുരം പോലീസ് പരിശോധിച്ചുവരികയാണ്. ഒരു ഇടവേളയ്ക്കുശേഷം തലസ്ഥാനത്ത് വീണ്ടും അക്രമങ്ങൾ നടത്തത്. ഇന്ന് മാത്രം രണ്ട് അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.