പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്;ഇനി ഇഷ്ടമുള്ള രീതിയിൽ എ ഐ ക്യാരക്ടറുകൾ നിർമ്മിക്കാം

തിരുവനന്തപുരം: വാട്‌സ്ആപ്പിൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ളതുപോലെ  എ ഐ കാരക്ടറുകൾ നിർമ്മിക്കാൻ വഴിയൊരുക്കുന്നു.

ഇതിനുള്ള സൗകര്യങ്ങൾ വാട്‌സ്ആപ്പ് വികസിപ്പിക്കുകയാണ്. വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് വാട്‌സ്ആപ്പിൻ്റെ ആൻഡ്രോയ്‌ഡ് ബീറ്റ വേർഷൻ 2.25.1.26ൽ കമ്മ്യൂണിറ്റീസ് ടാബിന് പകരം പുതിയൊരു എഐ ടാബ് ഉൾപ്പെടുത്തി. ഇൻസ്റ്റാഗ്രാമിലെ മെറ്റ എഐ സ്റ്റുഡിയോ ടൂളിന് സമാനമായ ഫീച്ചറാണിത്.

മെറ്റ എഐയുടെ ചാറ്റ്ബോട്ട് വാട്‌സ്ആപ്പിൽ ലഭ്യമാണ്. വിവിധ ആവശ്യങ്ങൾക്കുള്ള ചാറ്റ് ബോട്ടുകൾ നിർമ്മിക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഇഷ്ടാനുസരണം ചാറ്റ്ബോട്ട് നിർമ്മിക്കാനുള്ള സംവിധാനം ഇതാദ്യമായാണ്. മറ്റുള്ളവർ നിർമ്മിക്കുന്ന ചാറ്റ് ബോട്ടുകൾ ഉപയോഗിക്കാനാകുന്നത് പോലെ നാം നിർമ്മിക്കുന്ന ചാറ്റ് ബോട്ടുകൾ മറ്റുള്ളവർക്കും ഉപയോഗിക്കാനാകും.

ബീറ്റാ ഉപഭോക്താക്കൾക്കായി റീമൈൻഡർ ഓപ്ഷൻ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. സീൻ ചെയ്യാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ചാണ് വാട്‌സ്ആപ്പ് റിമൈൻ ഡറിലൂടെ ഓർമ്മിപ്പിക്കുക. വാട്‌സ്ആപ്പ് ബീറ്റാ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങി. വൈകാതെ ബാക്കിയുള്ളവർക്കും ഈ സേവനം ലഭിക്കുമെന്ന് സൂചന.

നേരത്തെ സ്റ്റാറ്റസ് മെൻഷൻ ഓപ്ഷൻ വാട്‌സ്ആപ്പ് അവതരിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു. ഈ അപ്ഡേറ്റ് ഹിറ്റായതിന് പിന്നാലെയാണ് പുതിയ അപ്ഡേറ്റുകൾ കമ്പനി അവതരിപ്പിക്കുന്നത്. ഈ അപ്‌ഡേറ്റിലൂടെ നമ്മളൊരു സ്റ്റാറ്റസ് ഇട്ടാൽ ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാനും വഴിയൊരുങ്ങി. നിലവിൽ അഞ്ച് വ്യക്തികളെയാണ് ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !