കാട്ടാക്കട: ഗാലറി ഓഫ് നാച്ച്പർ യൂട്യൂബ് ചാനൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുറ്റിച്ചൽ പഞ്ചായത്തിലെ 101 കിടപ്പ് രോഗികൾ മെഡിക്കൽ കിറ്റ് വിതരണം നടത്തി.
കുറ്റിച്ചൽ ആർ. കെ.ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സുമേഷ് കോട്ടൂർ അധ്യക്ഷനായി. കോട്ടൂർ. ബി. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. കവടിയാർ കൊട്ടാരത്തിലെ അവിട്ടം തിരുനാൾ ആദിത്യവർമ്മ നിലവിളക്ക് കൊളുത്തി സമ്മേളനം ഉത്ഘാടനം ചെയ്തു. റിട്ടയേർഡ് ജഡ്ജി എ. കെ. ഗോപകുമാർ, ജോയിൻറ് എക്സൈസ്കമ്മിഷണർ ഡി.ബാലചന്ദ്രൻ, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ഡോ: സുനിത എം.വി.
ധനുജകുമാരി, ഡോക്ടർ ചിത്ര രാഘവൻ, കെ.എൻ. ശ്യാം മോഹൻലാൽ ഐഎഫ്എസ്, കാട്ടാക്കട ഡി.വൈ.എസ്.പി. എൻ ഷിജു, ഡോ: ഹേമ ഫ്രാൻസീസ്, ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠൻ, ടി. അനിൽകുമാർ, സലീന ബീവി, ഡോ: മഞ്ചുമോഹൻദാസ്.
എഴുത്ത് കാരി പ്രിയശ്യം, പാലിയേറ്റീവ് നേഴ്സ് ജാസ്മിൻ റോസ്, ബി.എൽ. ഷിബു, വിശാഖ്, റോസ്നി ജി.എസ്. തുടങ്ങിയവർ സംസാരിച്ചു. അതിഥികൾക്ക് ചന്ദനതൈ നൽകിയാണ് സ്വീകരിച്ചത്. കാട്ടാക്കട മാതാ കോളേജിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ ആദരവ് നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.