വെള്ളനാട്: വെള്ളനാടിനു സമീപം കണ്ണമ്പള്ളിയിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
കണ്ണമ്പള്ളി ബിന്ദു വിലാസത്തിൽ എസ്.എസ്.വിനോദ്കുമാറിനാണ് (45) പന്നികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.
ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്ന വിനോദിനെ വീടിനു സമീപം വെച്ചാണ് കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദിനെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ.സി.യു. വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിനോദിൻ്റെ വാരിയെല്ലുകൾക്ക് അഞ്ചിലധികം പൊട്ടലുകൾ ഉള്ളതായി ശ്വാസകോശ കരൾ എന്നിവയിൽ നിന്നും ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായി ഡോക്ടർ അറിയിച്ചതായി വിനോദിൻ്റെ ബന്ധുക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.