പാലക്കാട്: പാർട്ടി നടപടിയുടെ ആവശ്യം മുൻ പി കെ ശശിയെ കെടിഡിസി സമ്മേളന സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ നേതൃത്തിന്റെ ആവശ്യം.
ഗുരുതരമായ പിഴവുകൾ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. പൊതു ചർച്ചയ്ക്ക് ഇടയിലായിരുന്നു പ്രതിനിധികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ശശിക്കെതിരെ പാർട്ടി നേരത്തെ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ജില്ലയിൽ വിഭാഗീയത ഉണ്ടാവുമായിരുന്നില്ലെന്ന് ചർച്ചയുടെ ആദ്യഘട്ടത്തിൽ വിമർശനം ഉയർന്നിരുന്നു. പി കെ ശശിയെ കെടിഡിസി, സിഐടിയു ജില്ലാ പ്രസിഡൻറ് പദവികളിൽ നിന്നും നീക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നിരുന്നു.
ഇത് തീരുമാനിക്കാൻ പാലക്കാട് ജില്ലയിൽ നിന്നുള്ള പ്രതിനിധികളുടെ സംസ്ഥാന സമിതി യോഗത്തില് ആവശ്യപ്പെട്ടെങ്കിലും ജില്ലയിൽ നിലപാട് എടുക്കാനായിരുന്നു നേതൃത്വത്തിൻ്റെ നിർദ്ദേശം.
നെല്ലിൻ്റെ സംഭരണ തുക വിതരണത്തിൽ പാളിച്ചകൾ പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ വിവാദപ്രസ്താവനകൾ നടത്തിയ സംസ്ഥാന കമ്മിറ്റി അംഗമായ എൻ കൃഷ്ണദാസ് സ്വയം തിരുത്തി, മുതിർന്ന നേതാവിൻ്റെ പക്വത കാണിക്കണമെന്നും വിമർശനം ഉയർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.