കോഴിക്കോട്: പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വാഹനത്തിൻ്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ.നൗഫൽ വിദേശത്ത്.
ഇയാളെ പ്രതിചേര്ത്ത് പൊലീസ് നോട്ടീസ് അയക്കും. രജിസ്ട്രേഷനും ഇൻഷുറൻസ് ഇല്ലാത്ത വാഹനം കൈമാറിയതാണ് ഇയാൾക്കെതിരെയുള്ള കേസ്. നൗഫലിനെയും പ്രതി ചേർത്തതിനാൽ പൊലീസ് അന്വേഷണ റിപ്പോർട്ടും രേഖകളും കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിൻ്റെ സുഹൃത്താണ് നൗഫൽ.
കഴിഞ്ഞവർഷമാണ് വിഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആൽവിൻ മരിച്ചത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് യഥാർത്ഥ വെള്ളയിൽ കണ്ടെത്തിയത്. ഈ കഴിഞ്ഞയാഴ്ച ഹൈദരാബാദ്, ഡൽഹി നഗരത്തിലെത്തി മൂന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചു. ഹൈദരാബാദ് സ്വദേശി അശ്വിൻ ജെയിൻ്റെ ഉടമസ്ഥതയിലുള്ള കാർ എന്നാണ് ആദ്യം വിവരം ലഭിച്ചത്.
ആഡംബര കാറുകൾ വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയുടേതായിരുന്നു കാർ. എന്നാൽ ഈ കാർഡൽഹിയിലെ കമ്പനിക്ക് വിറ്റു. ഡൽഹിയിലെ കമ്പനിയിൽ നിന്നാണ് നൗഫൽ കാർ വാങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിദിൻ്റെ സുഹൃത്താണ് നൗഫൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.