തിരുവനന്തപുരം;പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസിക്കെതിരെ സർക്കാർ കേസെടുത്തത് അന്യായമാണ്.
ഇത് അംഗീകരിക്കാനാവില്ല. ഇതിനെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും. ചാനൽ ചർച്ചയിൽ സംഭവിച്ച നാക്ക് പിഴക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.ടിജെ ജോസഫ് മാഷിനെതിരെ വിഎസ് സർക്കാർ കേസെടുത്തതിന് സമാനമാണ് ഇപ്പോൾ പിസി ജോർജിനെതിരെ പിണറായി സർക്കാർ കേസെടുത്തത്. ഇതിന്റെ ധൈര്യത്തിലായിരുന്നു തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈവെട്ടിയത്. പിസിക്കെതിരെയും ഇത്തരത്തിലാണ് മതമൗലികവാദികൾ കൊലവിളി മുഴക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
0
ശനിയാഴ്ച, ജനുവരി 11, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.