തിരുവനന്തപുരം ;രൂപസാദൃശ്യമില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലെ എം.എന്‍. ഗോവിന്ദന് നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു.
ഡിസംബര്‍ 27ന്, നവീകരിച്ച എം.എന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രതിമയാണ് മാറ്റിയത്.പ്രതിമയ്ക്ക് എം.എന്‍. ഗോവിന്ദന് നായരുടെ രൂപവുമായി സാദൃശ്യമില്ലെന്ന് ഉദ്ഘാടന ദിവസം തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു.ഇതേത്തുടര്‍ന്നാണ് മന്ദിരത്തില്‍ മുൻപുണ്ടായിരുന്ന പ്രതിമ നവീകരിച്ച് മാറ്റി സ്ഥാപിച്ചത്. തെറ്റുപറ്റിയെന്നു കണ്ടെത്തിയാല്‍ തിരുത്താന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സിപിഐ എന്നും അതുകൊണ്ടാണ് പ്രതിമ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.