ഇസ്താംബുൾ ;വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 മരണം. 51 പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു.
അതേസമയം തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമല്ല. 234 പേരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്.അഗ്നിശമനസേനയുടെ 30 വാഹനങ്ങളും 28 ആംബുലന്‍സുകളും സംഭവസ്ഥലത്ത് രക്ഷപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. റിസോര്‍ട്ടിന്റെ മേല്‍ക്കൂരയും മുകള്‍ നിലകളും കത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ശക്തമായ കാറ്റ് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്കരമാക്കുന്നുണ്ട്.ഹോട്ടലിന്റെ മുന്‍ഭാഗം മരം കൊണ്ട് നിര്‍മ്മിച്ചത് തീ പെട്ടെന്ന് പടരാന്‍ കാരണമായി. കനത്ത പുക കാരണം എമര്‍ജന്‍സി എക്സിറ്റിലേക്കുള്ള പടികള്‍ കണ്ടെത്താനും ബുദ്ധിമുട്ടായി. ഹോട്ടല്‍ പൂര്‍ണ്ണമായും തീയുടെ ആളിപ്പടരില് ആയിരുന്നു. ബൊലു പ്രവിശ്യയിലെ കര്‍ത്താല്‍കായ സ്കീ റിസോര്‍ട്ട് പ്രദേശവാസികള്‍ക്ക് പ്രിയപ്പെട്ടതാണ്.തുര്‍ക്കിയിൽ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേർ കൊല്ലപ്പെട്ടതായി ഞെട്ടിക്കുന്ന റിപ്പോർട്ട്
0
ബുധനാഴ്ച, ജനുവരി 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.